കരുനാഗപ്പള്ളിയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി

കരുനാഗപ്പള്ളിയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി

കൊല്ലം: ആലപ്പാട് നിന്ന് കാണാതായ ഇരുപതുകാരിക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്. സ്വകാര്യ എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിലെ വിദ്യാർഥിനിയായ ഐശ്വര്യ അനിലിനെയാണ് കാണാതായത്. സംഭവത്തില്‍ കരുനാഗപ്പളളി പോലീസ് കേസെടുത്തു. കുട്ടിയുടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്.

തിങ്കളാഴ്ച രാവിലെ 9.30ന് മകള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതാണെന്ന് അമ്മ പറയുന്നു. കുട്ടി ഒരു ഇരുചക്രവാഹനത്തിന്റെ പുറകില്‍ ഇരുന്ന് പോകുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ഇത് ലിഫ്റ്റ് ചോദിച്ച്‌ കരുനാഗപ്പള്ളി വരെ പോയതാണെന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ ഇതിനുശേഷം ഐശ്വര്യ എവിടെപ്പോയി എന്നതില്‍ വ്യക്‌തതയില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

TAGS : LATEST NEWS
SUMMARY : Missing woman complaint in Karunagappally

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *