മാവോ നേതാവ് വിക്രം ഗൗഡയുടെ മൃതദേഹം കൊണ്ടുപോയ ആംബുലൻസ് അപകടത്തിൽ പെട്ടു

മാവോ നേതാവ് വിക്രം ഗൗഡയുടെ മൃതദേഹം കൊണ്ടുപോയ ആംബുലൻസ് അപകടത്തിൽ പെട്ടു

ബെംഗളൂരു: നക്‌സൽ വിരുദ്ധ സേനയുമായുള്ള (എഎൻഎഫ്) ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദി നേതാവ് വിക്രം ഗൗഡയുടെ മൃതദേഹം കൊണ്ടുപോയ ആംബുലൻസ് അപകടത്തിൽപെട്ടു. ഹെബ്രി-കുഡ്‌ലു റോഡിന് സമീപം ബുധനാഴ്ചയാണ് സംഭവം. റോഡരികിലെ കുഴിയിലേക്ക് ആംബുലൻസ് മറിയുകയായിരുന്നു.

ആർക്കും പരുക്കില്ലെന്ന് പോലീസ് പറഞ്ഞു. ഹെബ്രിക്കടുത്തുള്ള കുഡ്‌ലുവിലേക്ക് ആംബുലൻസിൽ മൃതദേഹം കൊണ്ടുപോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് അപകടമുണ്ടായതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ഡോ.കെ.അരുൺ പറഞ്ഞു.

TAGS: KARNATAKA | ACCIDENT
SUMMARY: Ambulance carrying deceased Naxal’s body veers off road in Hebri

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *