നാടൻ ബോംബ് പൊട്ടിത്തെറിച്ച് വയോധിക ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്

നാടൻ ബോംബ് പൊട്ടിത്തെറിച്ച് വയോധിക ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്

ബെംഗളൂരു: നാടൻ ബോംബ് പൊട്ടിത്തെറിച്ച് വയോധിക ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്. വിജയനഗർ കുഡ്‌ലിഗി താലൂക്കിലെ ജർമലി ഗ്രാമത്തിലാണ് സംഭവം. കർഷകയായ ഹൊന്നമ്മയുടെ കൃഷിഭൂമിയിലാണ് ബോംബ് വച്ചിരുന്നത്. ഹൊന്നമ്മയ്ക്കും പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്കുമാണ് പരുക്കേറ്റത്.

കൃഷിയിടത്തിൽ പന്നിയെ തുരത്താനാണ് ഇവർ ബോംബ് വെച്ചിരുന്നത്. എന്നാൽ ഇത് അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ മൂവരുടെയും കണ്ണിന് പരുക്കേറ്റു. ഇവരെ കുഡ്‌ലിഗി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുഡ്ലിഗി പോലീസ് കേസെടുത്തു.

TAGS: KARNATAKA | BOMB BLAST
SUMMARY: Woman, two children injured in crude bomb blast in groundnut field

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *