നക്‌സൽ വിരുദ്ധ സേനയുമായുള്ള ഏറ്റുമുട്ടൽ; രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി തിരച്ചിൽ ഊർജിതമാക്കി

നക്‌സൽ വിരുദ്ധ സേനയുമായുള്ള ഏറ്റുമുട്ടൽ; രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി തിരച്ചിൽ ഊർജിതമാക്കി

ബെംഗളൂരു: നക്‌സൽ വിരുദ്ധ സേനയുമായുള്ള (എഎൻഎഫ്) ഏറ്റുമുട്ടലിൽ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. ചിക്കമഗളുരു, ഉഡുപ്പി ജില്ലകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ മുണ്ടഗരു ലത, ജയണ്ണ എന്നിവരായിരുന്നു രക്ഷപ്പെട്ടത്. സംഭവത്തിൽ മാവോ നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടിരുന്നു.

ഉഡുപ്പി ജില്ലയിൽ നിന്ന് രക്ഷപ്പെട്ട നക്‌സലുകൾ ചിക്കമഗളൂരു വനത്തിലേക്ക് കടന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും കലശ, ശൃംഗേരി, കൊപ്പ എന്നിവിടങ്ങളിലെ നാല് ക്യാമ്പുകളിലും പട്രോളിംഗ് വർധിപ്പിക്കുമെന്നും എഎൻഎഫ് പറഞ്ഞു.

വനമേഖലയിൽ നിന്ന് നഗരത്തിലേക്കുള്ള എല്ലാ റോഡുകളിലും ജില്ലാ പോലീസും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഉഡുപ്പി, ചിക്കമഗളൂരു, ശിവമോഗ, ദക്ഷിണ കന്നഡ ജില്ലകളിലാണ് നക്സൽ പ്രവർത്തനങ്ങൾ നടക്കുന്നതായി സൂചനകൾ ലഭിച്ചിട്ടുള്ളത്.

TAGS: KARNATAKA | NAXALITE
SUMMARY: ANF intensifies combing ops in Karnataka district for other Naxals

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *