റോക്കറ്റ് സെൻസറുകൾ വികസിപ്പിച്ചെങ്കിൽ കാർ സെൻസറുകളും നിർമിക്കും; ഐഎസ്ആർഒ ചെയർമാൻ

റോക്കറ്റ് സെൻസറുകൾ വികസിപ്പിച്ചെങ്കിൽ കാർ സെൻസറുകളും നിർമിക്കും; ഐഎസ്ആർഒ ചെയർമാൻ

ബെംഗളൂരു: റോക്കറ്റ് സെൻസറുകൾ വികസിപ്പിച്ചെങ്കിൽ കാർ സെൻസറുകളും ഇന്ത്യയിൽ നിർമിക്കാൻ സാധിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്. ഇറക്കുമതിയെ ആശ്രയിക്കുന്നതിന് പകരം കാർ സെൻസറുകൾ ആഭ്യന്തരമായി നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു ടെക് സമ്മിറ്റിൽ ബഹിരാകാശ സാങ്കേതികവിദ്യയെയും പ്രതിരോധത്തെയും കുറിച്ചുള്ള സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയിൽ കർണാടക സ്‌പേസ് ടെക് നയത്തിന്റെ കരട് അദ്ദേഹം പ്രകാശനം ചെയ്തു. ചെലവുകുറഞ്ഞ ഉത്പാദനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പരിപാടിയിൽ സോമനാഥ് വിശദീകരിച്ചു. ഇന്ത്യ റോക്കറ്റ് സെൻസറുകൾ നിർമ്മിക്കുന്നതിൽ ഗണ്യമായ നിക്ഷേപം നടത്തുന്നുണ്ട്.

എന്നാൽ കാർ സെൻസറുകൾക്ക് ഉയർന്ന ഉത്പാദന ചെലവായതിനാൽ ഇത് ആഭ്യന്തര ഉൽപ്പാദനത്തെ ലാഭകരമാക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വെല്ലുവിളിയെ നേരിടാൻ കൂടുതൽ വ്യവസായ സഹകരണം വേണമെന്ന് സോമനാഥ് പറഞ്ഞു. നയപരമായ ഇടപെടലുകൾ ഇതിന് പരിഹാരം നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

TAGS: BENGALURU | TECH SUMMIT
SUMMARY: India can make car remote sensors also says ISRO Chairman

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *