രാമേശ്വരത്ത് മേഘവിസ്ഫോടനം; മൂന്ന് മണിക്കൂറിൽ പെയ്തത് 362 മില്ലിലിറ്റർ മഴ

രാമേശ്വരത്ത് മേഘവിസ്ഫോടനം; മൂന്ന് മണിക്കൂറിൽ പെയ്തത് 362 മില്ലിലിറ്റർ മഴ

ചെന്നൈ: കനത്ത മഴയിൽ മുങ്ങി തമിഴ്നാട്. രമേശ്വരത്ത് മേഘവിസ്ഫോടനം രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് മണിക്കൂറിനുള്ളിൽ രാമേശ്വരത്ത് പെയ്തത് 362 മില്ലിലിറ്റർ മഴയാണ്. പ്രധാന റോഡുകളിൽ വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ പലയിടങ്ങളിലും ഗതാഗതക്കുരുക്കും രൂക്ഷമാണ്.

വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്നാട്ടിൽ വ്യാപക മഴയാണ് പെയ്യുന്നത്. തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി തുടങ്ങിയ തെക്കന്‍ ജില്ലകളെ സാരമായി ബാധിച്ചു. തമിഴ്നാടിന്റെ തീരപ്രദേശങ്ങളില്‍ വ്യാപകമായ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍, തിരുനെല്‍വേലി, തൂത്തുക്കുടി, കാരയ്ക്കല്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ വ്യാഴാഴ്ച രാവിലെ വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.

വെള്ളക്കെട്ടും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി മുൻകരുതലെന്ന നിലയിൽ തമിഴ്നാട്ടിലെ പല ജില്ലാ ഭരണകൂടങ്ങളും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുനെല്‍വേലിയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ കെ.പി കാര്‍ത്തികേയന്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. തൂത്തുക്കുടി, തെങ്കാശി ജില്ലകളിലും സമാനമായ രീതിയില്‍ അവധി പ്രഖ്യാപിച്ചു.

 

TAGS: NATIONAL | CLOUDBURST
SUMMARY: Cloudburst reported in Rameswaram, tamilnadu faces heavy rain

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *