എയര്‍ ഇന്ത്യ വിമാനത്തിന്റെ ശുചിമുറിയില്‍ ബോംബ് എന്ന് എഴുതിയ കടലാസ്; പരിശോധന കര്‍ശനമാക്കി

എയര്‍ ഇന്ത്യ വിമാനത്തിന്റെ ശുചിമുറിയില്‍ ബോംബ് എന്ന് എഴുതിയ കടലാസ്; പരിശോധന കര്‍ശനമാക്കി

എയർ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് വഡോദരയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് ബോംബ് ഭീഷണി ഉയർന്നത്. വിമാനത്തിനുള്ളിലെ ടോയ്‌ലറ്റില്‍ ഒരു ടിഷ്യു പേപ്പറില്‍ ബോംബ് എന്നെഴുതിയത് കണ്ടതോടെയാണ് ആശങ്ക ഉയർന്നത്.

വിമാനം ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെയായിരുന്നു ടിഷ്യു കിട്ടിയത്. തുടർന്ന് സെൻട്രല്‍ ഇൻഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനെയും ഡല്‍ഹി പോലീസിനെയും ക്രൂ അംഗങ്ങള്‍ വിവരമറിയിച്ചു. ശേഷം യാത്രക്കാരോട് വിമാനത്തില്‍ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഉടൻതന്നെ വിമാനത്തിനകത്തും പുറത്തും വിശദമായ പരിശോധന നടത്തിയെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായില്ല.

യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചു. എന്നാല്‍, ആരാണ് ഈ ടിഷ്യു ടോയ്‌ലറ്റിനുള്ളില്‍ ഉപേക്ഷിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. നിലവില്‍ വിമാനത്താവളത്തിലും പ്രദേശത്തും കനത്ത നിരീക്ഷണം തുടരുകയാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *