ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ സ്വകാര്യ ബസ് ഇടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ സ്വകാര്യ ബസ് ഇടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം കരുനാഗപ്പള്ളി മാരാരിത്തോട്ടത്ത് വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. കരുനാഗപ്പള്ളി കല്ലേലി ഭാഗത്ത് താമസിക്കുന്ന സുനീറ ബീവിയാണ് മരിച്ചത്. 46 വയസായിരുന്നു.

ഇന്ന് വൈകിട്ട് 6.15നാണ് അപകടം നടന്നത്. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ പോകവേ എതിരെ വന്ന സ്വകര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് ബൈക്കിൽ ഇടിച്ച് സുനീറ ബീവി ബസിന് അടിയിൽപ്പെടുകയും തുടർന്ന് വാഹനം യുവതിയുടെ ദേഹത്തുകൂടെ കയറി ഇറങ്ങുകയുമായിരുന്നു. യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കുകളോടെ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസ് അമിത വേഗതയിലായിരുന്നുവെന്ന പരാതിയെ തുടർന്ന് ബസ് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
<BR>
TAGS : ACCIDENT
SUMMARY : A private bus hit an accident while riding a scooter with her husband; A tragic end for the young woman

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *