ബെംഗളൂരു വിമാനത്താവളത്തിലേക്ക് പൂൾ ടാക്സി സേവനം ആരംഭിക്കാനൊരുങ്ങി റാപിഡോ

ബെംഗളൂരു വിമാനത്താവളത്തിലേക്ക് പൂൾ ടാക്സി സേവനം ആരംഭിക്കാനൊരുങ്ങി റാപിഡോ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പൂൾ ടാക്സി സേവനം ആരംഭിക്കാനൊരുങ്ങി റാപിഡോ. ഒന്നിലധികം യാത്രക്കാർ റൈഡ് ഷെയർ ചെയ്യുന്നതിനെയാണ് പൂൾ ടാക്സി എന്നറിയപ്പെടുന്നത്. ബെംഗളൂരു ടെക് സമ്മിറ്റിൽ നടന്ന ഇവി ആൻഡ് ഫ്യൂച്ചർ ഓഫ് മൊബിലിറ്റി സെഷനിൽ വെച്ചാണ് സേവനം ആരംഭിക്കുന്നതായി റാപ്പിഡോയുടെ സഹസ്ഥാപകനായ അരവിന്ദ് സങ്ക അറിയിച്ചത്.

ഒന്നിലധികം യാത്രക്കാർക്ക് ഒരു വാഹനം പങ്കിടാൻ അനുവദിക്കുന്ന ഒരു പൂളിംഗ് സേവനം ആരംഭിക്കുന്നതിലൂടെ വിമാനത്താവളത്തിൽ നിന്ന് നഗരത്തിലേക്കുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ സ്വകാര്യ റൈഡുകൾക്കായി യാത്രക്കാർ നൽകുന്ന ഉയർന്ന നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ സംരംഭം ചെലവ് ഗണ്യമായി കുറയ്ക്കുമെന്നും പ്രവേശനക്ഷമത വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 350 രൂപ മുതലാണ് നിരക്ക്. നിലവിൽ എയർപോർട്ടിലേക്കുള്ള സ്വകാര്യ റൈഡുകൾക്ക് അഗ്രഗേറ്റർ ആപ്പുകൾ 900 മുതൽ 1,400 വരെയാണ് ഈടാക്കുന്നത്.

TAGS: BENGALURU | RAPIDO
SUMMARY: Rapido to launch pool taxi services to Bengaluru airport

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *