നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ കേസ്; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസെടുത്തു

നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ കേസ്; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസെടുത്തു

കൊച്ചി പനമ്പള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസെടുത്ത് പോലീസ്. തൃശൂര്‍ സ്വദേശി റെഫീഖിനെതിരെയാണ് കേസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയില്‍ എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. യുവതിയുടെ മൊഴി എതിരാണെങ്കില്‍ മാത്രം ആണ്‍ സുഹൃത്തിനെതിരെ കേസെടുക്കാനായിരുന്നു അന്വേഷനസംഗത്തിന്റെ തീരുമാനം. ആരോഗ്യനില വീണ്ടെടുത്ത യുവതി യുവാവിനെതിരെ പരാതി നല്‍കിയതോടെയാണ് ഇപ്പോള്‍ പോലീസ് കേസെടുത്തത്.

ഈ മാസം മൂന്നിനാണ് പ്രവസിച്ച ഉടനെ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി ഫ്‌ലാറ്റില്‍ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞത്. ശുചീകരണത്തൊഴിലാളികളാണ് നടുറോഡില്‍ പൊക്കിള്‍ക്കൊടിപോലും മുറിച്ചുമാറ്റാത്ത നിലയില്‍ നവജാത ശിശുവിന്റെ ശരീരം ആദ്യം കണ്ടത്.

റോഡിലേക്ക് വീണ കുഞ്ഞിനെ പൊതിഞ്ഞിരുന്ന കൊറിയർ കവർ കേന്ദ്രീകരിച്ചായിരുന്നു തുടർ അന്വേഷണം. ആമസോണില്‍ ഉത്പന്നങ്ങള്‍ വാങ്ങിയ കവറിലെ വിലാസം പരിശോധിച്ചാണ് ഫ്ലാറ്റിന്‍റെ അഞ്ചാം നിലയില്‍ പോലീസ് എത്തിയത്. അപ്പോള്‍ മാത്രമാണ് യുവതിയുടെ മാതാപിതാക്കള്‍ സംഭവമറിയുന്നത്. തുടർന്ന് യുവതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. അമ്മ വാതില്‍ മുട്ടിയപ്പോള്‍ പരിഭ്രാന്തിയിലായെന്നും കൈയില്‍ കിട്ടിയ കവറില്‍ കുഞ്ഞിനെ പൊതിഞ്ഞ് താഴോട്ട് ഇടുകയായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു. പരിഭ്രാന്തിയില്‍ ആത്മഹത്യ ചെയ്യാൻ തുനിഞ്ഞുവെന്നും യുവതി പോലീസിന് മൊഴി നല്‍കിയിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *