മാവോയിസ്റ്റുകളോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് കർണാടക സർക്കാർ

മാവോയിസ്റ്റുകളോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് കർണാടക സർക്കാർ

ബെംഗളൂരു: നക്സൽ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മാവോയിസ്റ്റുകളോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് കർണാടക സർക്കാർ. കബനീദളം നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് മാവോവാദികളോട് കീഴടങ്ങാൻ സർക്കാർ നിർദേശിച്ചത്.

മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിന് നക്സൽവിരുദ്ധസേനയ്ക്ക് താത്പര്യമില്ല, കീഴടങ്ങുന്നതാണ് അവർക്ക് നല്ലത്. ഇത്തരത്തിൽ കീഴടങ്ങുന്നവർക്ക് കേസ്‌ കഴിഞ്ഞാൽ പുനരധിവാസ പാക്കേജ് നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞദിവസം ഏറ്റുമുട്ടൽ നടന്ന ഹെബ്രിയിലെത്തി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സുരക്ഷയാണ് സർക്കാറിന്റെ ലക്ഷ്യം. ജനങ്ങൾക്ക് മാവോവാദികളുടെ ഭയമില്ലാതെ ജീവിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.

വിക്രം ഗൗഡ കൊല്ലപ്പെട്ട സംഭവത്തിൽ ഏറ്റുമുട്ടൽ മുൻകൂട്ടി പദ്ധതിയിട്ടതായിരുന്നില്ല. മാവോയിസ്റ്റുകളും നക്സൽ വിരുദ്ധസേനയും മുഖാമുഖം കണ്ടപ്പോൾ സുരക്ഷയ്ക്കായി വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ട വിക്രം ഗൗഡയിൽനിന്ന് ഒറ്റട്രിഗറിൽ 60 റൗണ്ട് വരെ വെടിയുതിർക്കാനാകുന്ന അത്യാധുനിക തോക്കും മൂന്ന് എം.എം. പിസ്റ്റളും കത്തിയും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കൊലപാതകമുൾപ്പെടെ കർണാടകയിൽ 64-ഉം കേരളത്തിൽ 50-ഉം കേസുകളും വിക്രം ഗൗഡക്കെതിരെ ചുമത്തിയിട്ടുണ്ട്.

TAGS: KARNATAKA | NAXALITE
SUMMARY: Karnataka Govt asks mavoists to surrender

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *