കാലാവധി കഴിഞ്ഞ പാസ്പോർട്ടുമായി മസ്കറ്റിലേക്ക് പോകാൻ ശ്രമം; മൂന്ന് യുവതികൾ പിടിയിൽ

കാലാവധി കഴിഞ്ഞ പാസ്പോർട്ടുമായി മസ്കറ്റിലേക്ക് പോകാൻ ശ്രമം; മൂന്ന് യുവതികൾ പിടിയിൽ

ബെംഗളൂരു: കാലാവധി കഴിഞ്ഞ പാസ്പോർട്ടുമായി മസ്കറ്റിലേക്ക് പോകാൻ ശ്രമിച്ച മൂന്ന് യുവതികൾ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. ആന്ധ്രാപ്രദേശിലെ കടപ്പ സ്വദേശിനി ലക്ഷ്മി പശുപ്പേലേറ്റി (39) അനന്തപുർ സ്വദേശി ഗോണ്ടി ലക്ഷ്മി ദേവി (42) കിഴക്കൻ ഗോദാവരി സ്വദേശിയായ നാഗലക്ഷ്മി (30) എന്നിവരാണ് പിടിയിലായത്.

മൂന്ന് പേരും മുമ്പ് പശ്ചിമേഷ്യയിൽ വീട്ടുജോലിക്കാരായി ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെ പാസ്പോർട്ട് പുതുക്കുന്നതിനായി ഇവർ ബെംഗളൂരുവിലെത്തി. എന്നാൽ തിരിച്ചു ജോലിയിൽ പ്രവേശിക്കാനുള്ള ദിവസം അടുത്തതോടെ പാസ്പോർട്ട് പുതുക്കാതെ മസ്കറ്റിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. എമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ എയർപോർട്ട് പോലീസിന് കൈമാറുകയായിരുന്നു.

TAGS: BENGALURU | ARREST
SUMMARY: Three women held at Bengaluru airport for trying to fly to Muscat with expired passport

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *