സർക്കാരിൽ നിന്ന് പിന്തുണ ലഭിച്ചില്ല; മുകേഷടക്കമുള്ള നടന്മാർക്കെതിരെയുള്ള പീഡന പരാതി പിൻവലിച്ച് നടി

സർക്കാരിൽ നിന്ന് പിന്തുണ ലഭിച്ചില്ല; മുകേഷടക്കമുള്ള നടന്മാർക്കെതിരെയുള്ള പീഡന പരാതി പിൻവലിച്ച് നടി

കൊച്ചി: നടന്മാർക്കെതിരെ ഉന്നയിച്ച പരാതികളില്‍ നിന്ന് പിൻമാറുന്നുവെന്ന് നടി. മുകേഷ് അടക്കം നടൻമാർക്കെതിരായ പരാതികള്‍ പിൻവലിക്കുകയാണെന്ന് പരാതിക്കാരിയായ നടി പറഞ്ഞു. സർക്കാരില്‍ നിന്നും പിന്തുണ കിട്ടിയില്ല എന്നാരോപിച്ചാണ് പരാതി പിൻവലിക്കാൻ ഒരുങ്ങുന്നത്.

തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയ്യാറായില്ലെന്നും നടി ആരോപിച്ചു. കേസുകള്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് നടി ഉടൻ ഇമെയില്‍ അയക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെയാണ് നടി മുകേഷിനെതിരെ പരാതിയുമായി രംഗത്തുവന്നത്.

മുകേഷിന് പുറമെ മണിയൻപിള്ള രാജു, ജയസൂര്യ എന്നിവർക്കെതിരെയും പരാതിയുണ്ടായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ മുകേഷിന്റെ രാജിയ്ക്കായുള്ള പ്രതിഷേധം പ്രതിപക്ഷം അടക്കമുള്ള രാഷ്ട്രീയകക്ഷികള്‍ ശക്തമാക്കിയിരുന്നു. എന്നാല്‍ മുകേഷ് രാജി വെക്കേണ്ടതില്ല എന്നായിരുന്നു പാർട്ടിയുടെ നിലപാട്.

TAGS : MLA MUKESH
SUMMARY : There was no support from the government; Actress withdraws harassment complaint against actors including Mukesh

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *