ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍ തട്ടി; ഒരാള്‍ മരിച്ചു

ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍ തട്ടി; ഒരാള്‍ മരിച്ചു

തൃശൂർ: മുരിങ്ങൂർ ഡിവൈൻ നഗർ റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ച്‌ കടക്കുന്നതിനിടയില്‍ രണ്ട് സ്ത്രീകളെ ട്രെയിൻ തട്ടി. ഒരു സ്ത്രീ തല്‍ക്ഷണം മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഡിവൈൻ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തിന് എത്തിയ കാഞ്ഞങ്ങാട് സ്വദേശിയാണ് മരിച്ചത്. ഇവരുടെ പേര് സ്ഥിരീകരിച്ചിട്ടില്ല.

വടക്കൻ പറവൂർ വടക്കും പാടൻ തോമസിന്റെ ഭാര്യ ഉഷക്കാണ് ഗുരുതരമായി പരുക്കേറ്റത്. അര മണിക്കൂറോളം റെയില്‍വേ ട്രാക്കില്‍ പരുക്കേറ്റ് കിടന്ന ശേഷമാണ് പോലീസ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. മൂന്നു പേർ ഒരേസമയം ട്രാക്ക് കടക്കുന്നതിനിടയില്‍ എറണാകുളം ഭാഗത്ത് നിന്ന് വന്ന ട്രെയിനാണ് ഇടിച്ചത്.

TAGS : THRISSUR | TRAIN
SUMMARY : Two women were hit by a train while crossing the tracks; One died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *