പിറന്നാള്‍ ആഘോഷത്തിനിടെ സ്വന്തം തോക്കില്‍ നിന്നും വെടിയേറ്റ് യുഎസില്‍ ഇന്ത്യൻ വിദ്യാര്‍ഥി മരിച്ചു

പിറന്നാള്‍ ആഘോഷത്തിനിടെ സ്വന്തം തോക്കില്‍ നിന്നും വെടിയേറ്റ് യുഎസില്‍ ഇന്ത്യൻ വിദ്യാര്‍ഥി മരിച്ചു

പിറന്നാള്‍ ദിനത്തില്‍ വേട്ടയാടാൻ ഉപയോഗിക്കുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് ഇന്ത്യയില്‍ നിന്നുള്ള 23 കാരനായ വിദ്യാർഥി യുഎസില്‍ മരിച്ചു. നവംബർ 13ന് ജോർജിയയിലെ അറ്റ്‌ലാൻ്റയിലുള്ള വീട്ടില്‍ സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് വിദ്യാർഥിയായ ആര്യൻ റെഡ്ഢിക്ക് വെടിയേറ്റത്.

തെലങ്കാനയിലെ ഉപ്പല്‍ സ്വദേശിയാണ് ആര്യൻ. മൃതദേഹം ഇന്ന് രാത്രിയോട് കൂടി നാട്ടിലെത്തിച്ചേക്കും. പിറന്നാള്‍ ആഘോഷത്തിനിടെ റെഡ്ഡി തൻ്റെ പുതിയ തോക്ക് വൃത്തിയാക്കാൻ ശ്രമിക്കുമ്പോഴാണ് സംഭവം. അബദ്ധത്തില്‍ വെടി പൊട്ടി വെടിയുണ്ട അദ്ദേഹത്തിൻ്റെ നെഞ്ചില്‍ പതിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വെടി ശബ്ദം കേട്ട് അടുത്ത മുറിയില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ഓടിയെത്തിയപ്പോള്‍ റെഡ്ഢി വെടിയേറ്റ് കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അറ്റ്ലാൻ്റയിലെ കൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ മാസ്റ്റർ ഓഫ് സയൻസ് രണ്ടാം വർഷ വിദ്യാർഥിയായിരുന്നു റെഡ്ഢി. വിദ്യാർഥികള്‍ക്ക് യു.എസില്‍ വേട്ടയാടാനുള്ള തോക്ക് ലൈസൻസ് നേടാനാകുമെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് ആര്യൻ റെഡ്ഢിയുടെ പിതാവ് പറഞ്ഞു.

TAGS : AMERICA | DEAD
SUMMARY : Indian student shot dead in America

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *