വിവാഹ സർട്ടിഫിക്കറ്റ് നൽകാനുള്ള വഖഫ് ബോർഡ്‌ അധികാരം മരവിപ്പിച്ച് ഹൈക്കോടതി

വിവാഹ സർട്ടിഫിക്കറ്റ് നൽകാനുള്ള വഖഫ് ബോർഡ്‌ അധികാരം മരവിപ്പിച്ച് ഹൈക്കോടതി

ബെംഗളൂരു: വിവാഹസർട്ടിഫിക്കറ്റ് നൽകുന്നതിന് വഖഫ് ബോർഡിനുള്ള അധികാരം മരവിപ്പിച്ച് കർണാടക ഹൈക്കോടതി. മുസ്ലീം അപേക്ഷകർക്ക് വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ കർണാടക സ്റ്റേറ്റ് ബോർഡ് ഓഫ് വഖഫിനെ അനുവദിക്കുന്ന സംസ്ഥാന സർക്കാർ ഉത്തരവാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ അടുത്ത വർഷം ജനുവരി 7 വരെയാണ് സ്റ്റേ.

ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്. വഖഫ് ബോർഡ്‌ അനുമതിക്കെതിരായ പൊതുതാത്പര്യ ഹർജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ ഇടപെടൽ. വഖഫ് ബോർഡോ, വഖഫ് ഓഫീസർമാരോ നൽകുന്ന വിവാഹസർട്ടിഫിക്കറ്റുകൾ ഔദ്യോ​ഗിക കാര്യങ്ങൾക്ക് സമർപ്പിക്കപ്പെടുമ്പോൾ സാധുതയുള്ള രേഖയായി കണക്കാക്കാൻ ബുദ്ധിമുട്ടാണെന്ന് കോടതി നിരീക്ഷിച്ചു. സാമൂഹിക പ്രവർത്തകൻ എ. ആലം പാഷയാണ് പൊതുതാത്പര്യ ഹർജി നൽകിയത്.

മുസ്ലീം സമുദായത്തിൽ നിന്നുള്ളവർക്ക് വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ വഖഫ് ബോർഡിന് അധികാരം നൽകുന്ന വിജ്ഞാപനം 2023 ഫെബ്രുവരി 21ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ന്യൂനപക്ഷ ക്ഷേമ, വഖ്ഫ്, ഹജ്ജ് വകുപ്പ് 2023 ഓഗസ്റ്റ് 30ന് പുറപ്പെടുവിച്ച അനുബന്ധ വിജ്ഞാപനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു ഹ​ർജി.

TAGS: KARNATAKA | HIGH COURT
SUMMARY: Karnataka HC Temporarily Suspends Waqf Board’s Power To Issue Marriage Certificates

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *