ചാരവൃത്തി കേസിൽ കർണാടക സ്വദേശി പിടിയിൽ

ചാരവൃത്തി കേസിൽ കർണാടക സ്വദേശി പിടിയിൽ

ബെംഗളൂരു: ശ്രീലങ്ക- പാകിസ്താൻ പൗരന്മാർ ഉൾപ്പെട്ട ചാരവൃത്തി കേസിൽ കർണാടക സ്വദേശിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന നൂറുദ്ദീനാണ് അറസ്റ്റിലായത്. മൈസൂരുവിൽ നിന്നാണ് ഇയാളെ എൻഐഎ സം​ഘം പിടികൂടിയത്.

മൈസൂരുവിലെ രാജീവ് നഗറിൽ ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു അറസ്റ്റ്. പ്രതിയുടെ പക്കൽ നിന്നും അഞ്ച് ലക്ഷം രൂപയും എൻഐഎ കണ്ടെടുത്തു. ഇയാളുടെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തി. ഒന്നിലധികം ഫോണുകൾ, ലാപ്‌ടോപ്പുകൾ, പെൻഡ്രൈവുകൾ, ഡ്രോൺ എന്നിവയും പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്തതായി എൻഐഎ അറിയിച്ചു.

ചാരപ്രവൃത്തിയും, ഭീകരാക്രമണ ഗൂഢാലോചനയുമായും ബന്ധപ്പെട്ടതാണ് കേസ്. ശ്രീലങ്കൻ പൗരൻ മുഹമ്മദ് സക്കീർ ഹുസൈൻ, കൊളംബോയിലെ പാകിസ്താൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന അമീർ സുബൈർ സിദ്ദിഖ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇതേ കേസിൽ അറസ്റ്റിലായി കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജാമ്യത്തിലിറങ്ങിയതാണ് നൂറുദ്ദീൻ. കേസിൽ മെയ്‌ ഏഴിന് ഇയാളെ കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.

വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ ഉപയോ​ഗിച്ച് ദേശവിരുദ്ധ ചാരപ്രവർത്തനങ്ങൾക്ക് പണം നൽകുന്നതിൽ നൂറുദ്ദീൻ ഉൾപ്പെട്ടിരുന്നതായി എൻഐഎ കണ്ടെത്തിയിരുന്നു.

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *