ടോൾ നൽകാത്തത് ചോദ്യം ചെയ്തു; ടോൾ പ്ലാസ ജീവനക്കാരിയെ മർദിച്ച് കാർ യാത്രക്കാർ

ടോൾ നൽകാത്തത് ചോദ്യം ചെയ്തു; ടോൾ പ്ലാസ ജീവനക്കാരിയെ മർദിച്ച് കാർ യാത്രക്കാർ

ബെംഗളൂരു: ടോൾ പണം നൽകാതെ പോകാനൊരുങ്ങിയ കാർ യാത്രക്കാരെ ചോദ്യം ചെയ്ത ടോൾ പ്ലാസ ജീവനക്കാരിക്ക് മർദനം. ബെംഗളൂരു – മൈസൂരു ഹൈവേയിലെ ശ്രീരംഗപട്ടണം ഗണങ്കൂരിലാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് പോയ കാർ യാത്രക്കാരാണ് ജീവനക്കാരിയെ ആക്രമിച്ചത്.

കാർ ഓടിച്ചയാൾ കോൺഗ്രസ് കമ്മിറ്റി അംഗമാണെന്നാണ് വിവരം. ഇയാൾക്കൊപ്പം സുഹൃത്തായ യുവതിയുമുണ്ടായിരുന്നു. ടോൾ പ്ലാസയിൽ വാഹനം നിർത്തിയപ്പോൾ കോൺഗ്രസ് ടോൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുമായി തർക്കിക്കുകയും പണം നൽകാൻ വിസമ്മതിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത ജീവനക്കാരിയെ ഇരുവരും അസഭ്യം പറയുകയും, മർദിക്കുകയുമായിരുന്നു. ടോൾ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.

TAGS: BENGALURU | ATTACK
SUMMARY: Car passengers refuses to pay toll on B’luru-Mysuru highway, woman staffer assaulted

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *