വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകൾ ഉടൻ

വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകൾ ഉടൻ

പാലക്കാട്: പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. അരമണിക്കൂറിനുള്ളിൽ ആദ്യ ഫലസൂചനകൾ പുറത്തുവരും. അൽപ്പസമയത്തിനുള്ളിൽ തന്നെ ഇവിഎമ്മിലെ വോട്ടുകളും എണ്ണിത്തുടങ്ങും.

പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങൾക്കുപുറമെ മഹാരാഷ്‌ട്ര, ജാർഖണ്ഡ്‌ നിയമസഭ പൊതുതെരഞ്ഞെടുപ്പുകളുടെയും മഹാരാഷ്‌ട്രയിലെ നാന്ദേഡ്‌ ലോക്‌സഭ മണ്ഡലത്തിലെയും വിവിധ സംസ്ഥാനങ്ങളിലായി 48 നിയമസഭ ഉപതിരഞ്ഞെടുപ്പുകളുടെയും വോട്ടെണ്ണലും ഇതിനൊപ്പം നടക്കും.
<BR>
TAGS ; BYPOLL RESULT | KERALA
SUMMARY : Counting begins; First results soon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *