മഹാരാഷ്ട്രയില്‍ ബിജെപി സഖ്യത്തിന് മേല്‍ക്കൈ; ഝാര്‍ഖണ്ഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യത്തിന് മേല്‍ക്കൈ; ഝാര്‍ഖണ്ഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോൾ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ അരമണിക്കൂറിനുള്ളില്‍ 47 സീറ്റുകളിലാണ് സഖ്യം മുന്നിട്ട് നില്‍ക്കുന്നത്. മഹാവികാസ് അഘാഡി സഖ്യം 9 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

മഹാരാഷ്ട്ര നിയമസഭയിലെ 288 സീറ്റുകളിലേക്ക് ബുധനാഴ്ച ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടന്നത്. 145 ആണ് കേവലഭൂരിപക്ഷത്തിന് വേണ്ടതെങ്കില്‍ എക്സിറ്റ് പോളുകള്‍ മഹായുതി സഖ്യത്തിന് 155 സീറ്റുകളെങ്കിലും ലഭിക്കുമെന്ന് പ്രവചിക്കുന്നു. എംവിഎയ്ക്ക് 120 സീറ്റുകളും ചെറിയ പാർട്ടികള്‍ക്കും സ്വതന്ത്ര സ്ഥാനാർഥികള്‍ക്കുമായി 13 സീറ്റുകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ഝാര്‍ഖണ്ഡില്‍ ബിജെപി സഖ്യവും ഇന്ത്യ മുന്നണിയും തമ്മില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ്. ജെഎംഎം-കോണ്‍ഗ്രസ് എന്നിവയടങ്ങിയ ഇന്ത്യ മുന്നണി 37 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപി സഖ്യം 36 സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു. നാലിടത്ത് മറ്റുള്ളവരും മുന്നിലാണ്. ഝാര്‍ഖണ്ഡില്‍ ആകെയുള്ള 81 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

TAGS : MAHARASHTA | ELECTION
SUMMARY : Mahayuti with first signs of results in Maharashtra; Internecine fighting in Jharkhand

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *