ബാബ സിദ്ദിഖിയുടെ കൊലപാതകം; പ്രതികള്‍ക്ക് സാമ്പത്തിക സഹായം കൈമാറിയ യുവാവ് പിടിയില്‍

ബാബ സിദ്ദിഖിയുടെ കൊലപാതകം; പ്രതികള്‍ക്ക് സാമ്പത്തിക സഹായം കൈമാറിയ യുവാവ് പിടിയില്‍

മുംബൈ: ബാബ സിദ്ദിഖി വധക്കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ ആളെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു. സുമിത് ദിനകര്‍ വാഗ് (26) എന്നയാള്‍ നാഗ്പൂരില്‍ നിന്നാണ് അറസ്റ്റിലാകുന്നത്. കേസിലെ 26-ാമത്തെ അറസ്റ്റാണിത്.

അന്വേഷണവുമായി ബന്ധപ്പെട്ട് നാഗ്പൂരിലേക്ക് പോയ ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മറ്റൊരു പ്രതിയായ സല്‍മാന്‍ വോറയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ സിം കാര്‍ഡ് ഉപയോഗിച്ചാണ് ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഇയാള്‍ ഇടപാടുകള്‍ നടത്തിയിരുന്നത്.

നവംബര്‍ 17നാണ് കേസില്‍ സല്‍മാന്‍ വോറയെ അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ പ്രതി ഗുര്‍നൈല്‍ സിങ്ങിന്റെ സഹോദരന്‍ നരേഷ്‌കുമാര്‍ സിങ്ങിനും രൂപേഷ് മൊഹോള്‍, ഹരീഷ്‌കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള മറ്റ് പ്രതികള്‍ക്കും പണം കൈമാറിയത് സുമിത് ദിനകര്‍ വാഗ് ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

TAGS : BABA SIDDIQUE MURDER
SUMMARY : Assassination of Baba Siddiqui; The youth who handed over financial assistance to the accused was arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *