രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാലക്കാട്: യു.ഡി.എഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിജയാഘോഷത്തിനിടെ എ.ഐ.സി.സി അംഗം പി.സി. വിഷ്ണുനാഥ് എം.എല്‍.എക്ക് ദേഹാസ്വാസ്ഥ്യം. പാലക്കാട് ബസ്റ്റാന്‍റ് പരിസരത്തെത്തിയ റോഡ്ഷോക്കിടെയാണ് സംഭവം. പ്രവർത്തകരെ യു.ഡി.എഫ് നേതാക്കള്‍ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് വിഷ്ണുനാഥ് തലകറങ്ങി വീണത്.

റോഡ്ഷോക്കിടെ പ്രവർത്തകർക്കായി അദ്ദേഹം പാട്ടുപാടിയിരുന്നു. യു.ഡി.എഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍ സംസാരിക്കുന്നതിനിടെയാണ് വിഷ്ണുനാഥ് തലകറങ്ങി വീണത്. ഉടൻ തന്നെ പാർട്ടി പ്രവർത്തകന്‍റെ വാഹനത്തില്‍ വിഷ്ണുനാഥിനെ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന പിസി വിഷ്ണുനാഥിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് നേതാക്കള്‍ അറിയിച്ചു. ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്നും കനത്ത ചൂടുകൊണ്ടും അവശനായി കുഴഞ്ഞുവീഴുകയായിരുന്നുവെന്നും മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും നേതാക്കള്‍ അറിയിച്ചു.

TAGS : LATEST NEWS
SUMMARY : PC Vishnu Nath fell ill during Rahul Mangkutthil’s victory celebration

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *