സൈബർ, ഐടി ഡൊമെയ്ൻ വിദഗ്ധരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി സൈന്യം

സൈബർ, ഐടി ഡൊമെയ്ൻ വിദഗ്ധരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി സൈന്യം

ന്യൂഡൽഹി: സാങ്കേതികമായി പുരോഗമിച്ചതും യുദ്ധസജ്ജമായതുമായ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇന്ത്യൻ സൈന്യം. സൈബർ ഡൊമെയ്ൻ വിദഗ്ധരെ സേനയുടെ സാധാരണ കേഡറിലേക്ക് ഉൾപ്പെടുത്താനാണ് തീരുമാനം. ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് ലെഫ്റ്റനൻ്റ് ജനറൽ രാകേഷ് കപൂർ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആഗോള സൈനിക മുന്നേറ്റത്തിന് അനുസൃതമായി ഇന്ത്യൻ സേനയെ പുനസംഘടിപ്പിക്കുന്നതിലെ സുപ്രധാന ചുവടുവെപ്പാണിത്.

ആധുനിക യുദ്ധത്തിൻ്റെ വെല്ലുവിളികളോട് സൈന്യത്തിൻ്റെ ഘടന, തന്ത്രം, പ്രവർത്തന സമീപനം എന്നിവ പൊരുത്തപ്പെടുത്തുന്നതിന് കൂടിയാണ് തീരുമാനം. ഇതിന്റെ ഭാഗമായി, ഇൻഫർമേഷൻ വാർഫെയർ, സൈബർ സുരക്ഷ, ഭാഷാശാസ്ത്രം, ഐടി തുടങ്ങിയ നിർണായക ഡൊമെയ്‌നുകളിൽ സ്പെഷ്യലിസ്റ്റുകളെ ഓഫീസർ, നോൺ കമ്മീഷൻഡ് ഓഫീസർ (എൻസിഒ) തലങ്ങളിൽ റിക്രൂട്ട് ചെയ്യുമെന്ന് ലെഫ്റ്റനൻ്റ് ജനറൽ കപൂർ പറഞ്ഞു.

TAGS: NATIONAL | INDIAN ARMY
SUMMARY: Army to recruit cyber, IT domain experts for advanced warfare capabilities

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *