ആംബുലന്‍സിന് വഴി നല്‍കാതെയുള്ള യാത്ര; യുവാവിന്‍റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

ആംബുലന്‍സിന് വഴി നല്‍കാതെയുള്ള യാത്ര; യുവാവിന്‍റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

കാസറഗോഡ്: ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമാം വിധത്തില്‍ കാറോടിച്ച സംഭവത്തില്‍ യുവാവിന്‍റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍റ് ചെയ്തു. കൊടുവള്ളി സ്വദേശി മുഹമ്മദ് മുസമ്മിലിന്‍റെ ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍റ് ചെയ്തത്. കൂടാതെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ അഞ്ച് ദിവസത്തെ പരിശീലന ക്ലാസിലും പങ്കെടുക്കണം.

9000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ കാസറഗോഡ് എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.ഒ പി. രാജേഷിന്‍റേതാണ് നടപടി. വ്യാഴാഴ്ച രാത്രി അത്യാസന്ന നിലയിലുള്ള രോഗിയുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസ് പോകുമ്പോഴായിരുന്നു സംഭവം നടന്നത്. കെ.എല്‍ 48 കെ 9888 എന്ന കാര്‍ ആംബുലന്‍സിനെ വഴി തടഞ്ഞ് അപകടകരമായ രീതിയില്‍ ഓടിക്കുകയായിരുന്നു.

കാറിന്‍റെ ഉടമ മുഹമ്മദ് സഫ്‍വാന്‍റെ ബന്ധുവാണ് വാഹനമോടിച്ച മുഹമ്മദ് മുസമ്മില്‍. ദൃശ്യങ്ങള്‍ സഹിതമാണ് ആംബുലന്‍സ് ഡ്രൈവര്‍ ഡെയ്സണ്‍ ഡിസൂസ ഇന്നലെ പരാതി നല്‍കിയത്. തുടർന്ന് മുഹമ്മദ് മുസമ്മിലി‍ന്‍റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍റ് ചെയ്യുകയായിരുന്നു.

TAGS : LATEST NEWS
SUMMARY : Traveling without giving way to an ambulance; The youth’s license was suspended

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *