കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ ആക്രമണം; സെക്യൂരിറ്റി ജീവനക്കാരന് പരുക്ക്

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ ആക്രമണം; സെക്യൂരിറ്റി ജീവനക്കാരന് പരുക്ക്

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ മൂക്കിന്റെ പാലം തകർന്നു. കുത്തിവെയ്പ്പ് എടുക്കുന്നതിനിടെ അന്തേവാസി ആക്രമണ സ്വഭാവം കാണിച്ചതിനെ തുടർന്ന് നഴ്‌സുമാർ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജുവിനെ സഹായത്തിനായി വിളിക്കുകയായിരുന്നു.

തുടർന്ന് കുത്തിവെയ്പ്പ് എടുത്ത് തിരിച്ചുപോകുന്നതിനിടയില്‍ രഞ്ജുവിനെ ഇയാള്‍ തള്ളിയിട്ടു. എയ്ഡ് പോസ്റ്റിലെ പോലീസുകാരും മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനും ചേർന്ന് തടഞ്ഞെങ്കിലും ഇയാള്‍ ആക്രമണം തുടർന്നു. ആക്രമണത്തില്‍ പരുക്കേറ്റ രഞ്ജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ പരിശോധനയില്‍ മൂക്കിന്റെ പാലം തകർന്നതായി കണ്ടെത്തിയെന്ന് രഞ്ജു പറഞ്ഞു.

TAGS : LATEST NEWS
SUMMARY : Assault by an inmate at Kuthiravattam Mental Health Centre; Security guard injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *