കൊച്ചിയില്‍ ‌ഡെങ്കിപ്പനി ബാധിച്ച്‌ വിദേശി മരിച്ചു

കൊച്ചിയില്‍ ‌ഡെങ്കിപ്പനി ബാധിച്ച്‌ വിദേശി മരിച്ചു

കൊച്ചി: ഡെങ്കിപ്പനി ബാധിച്ച വിദേശിയെ കൊച്ചിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിനോദ സഞ്ചാരത്തിനെത്തിയ അയർലൻഡ് പൗരനായ ഹോളവെൻകോയാണ് (74) ഫോർട്ട് കൊച്ചിയിലെ കുന്നുംപുറത്തെ ഹോം സ്റ്റേയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ വിനോദ സഞ്ചാരത്തിനായി കൊച്ചിയിലെത്തിയത്.

കഴിഞ്ഞ ദിവസം ‌ ‌ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ പല സ്ഥലങ്ങളിലും വിനോദസഞ്ചാരം നടത്തിയതിനു ശേഷമാണ് ഹോളവെൻകോ കൊച്ചിയിലെത്തിയതെന്നാണ് വിവരം. ഇയാളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ച്‌ വരികയാണെന്ന് പോലീസ് അറിയിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

TAGS : DENGUE FEVER
SUMMARY : A foreigner died of dengue fever in Kochi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *