സംസ്ഥാനത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാൻ നിർദേശം

സംസ്ഥാനത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാൻ നിർദേശം

ബെംഗളൂരു: സംസ്ഥാനത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാൻ സർക്കാരിനോട് നിർദേശിച്ച് അടിസ്ഥാന സൗകര്യ വികസന മന്ത്രി എം. ബി. പാട്ടീൽ. കോപ്പാളിലെ ഗംഗാവതി, ഭാനാപുര, മുനീരാബാദ് എന്നീ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റാനാണ് നിർദേശിച്ചത്. ഇത് സംബന്ധിച്ചുള്ള നിവേദനം മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൈമാറിയിട്ടുണ്ട്. ഉടൻ തന്നെ നിവേദനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയയ്ക്കുമെന്ന് മന്ത്രി പറഞ്ഞു.

ഗംഗാവതി സ്റ്റേഷൻ്റെ പേര് അഞ്ജനാദ്രി (കിഷ്കിന്ധ) എന്നും, ഭാനപുര സ്റ്റേഷൻ്റെ പേര് മഹാത്മാഗാന്ധി സ്റ്റേഷൻ എന്നും, മുനീറാബാദ് സ്റ്റേഷൻ്റെ പേര് ഹുലിഗെമ്മ ദേവി റെയിൽവേ സ്റ്റേഷൻ എന്നും മാറ്റാനാണ് നിർദേശം. കല്യാണ കർണാടക മേഖലയിലെ ജനങ്ങളുടെ വികാരം മാനിക്കുന്നതിനാണ് പേരുമാറ്റമെന്ന് മന്ത്രി പറഞ്ഞു.

TAGS: KARNATAKA | RAILWAY STATIONS
SUMMARY: Gangavati Railway Station to be renamed Anjanadri, M.B. Patil

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *