എയ്മ വോയ്‌സ് കർണാടക ഓഡിഷൻ

എയ്മ വോയ്‌സ് കർണാടക ഓഡിഷൻ

ബെംഗളൂരു : കർണാടകയിലെ മലയാളി ഗായകർക്കായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) കർണാടകയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംഗീത മത്സരം ‘എയ്മ വോയ്‌സ് 2024 കർണാടകയുടെ’ ഓഡിഷൻ ഗാനരചയിതാവും സംഗീത സംവിധായകനുമായ ഹരികുമാർ ഹരേ റാം ഉദ്്ഘാടനം ചെയ്തു. ഇന്ദിരാനഗർ ഇ.സി.എ.യിൽ നടന്ന ചടങ്ങിൽ എയ്മ പ്രസിഡന്റ് ലിൻകൺ വാസുദേവൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി വിനു തോമസ്, എയ്മ ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ബിനു ദിവകാരൻ, എയ്മ വോയ്‌സ് 2024 ചെയർപേഴ്‌സൺ ലതാ നമ്പൂതിരി, ബെംഗളൂരു കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, എയ്മ വോയ്‌സ് കൺവീനർ വി.ആർ. ബിനു എന്നിവർ സംസാരിച്ചു. രാധാകൃഷ്ണൻ അകലുർ, ജയചന്ദ്രൻ, ധന്യ കൈമൾ എന്നിവർ വിധി നിർണയം നടത്തി. സജീവ് കുമാർ, ബൈജു, രമേശ് കൃഷ്ണൻ, സതീഷ് നായർ, ഡോ. ബി.കെ. നകുൽ, സന്ധ്യ അനിൽ, സോണി, ഒ. വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.

അടുത്ത റൗണ്ട് മത്സരങ്ങൾ ഡിസംബർ എട്ടിനും ഫൈനൽ മത്സരം ഡിസംബർ 14 നും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9986387746, 843191 1131.
<br>
TAGS : AIMA

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *