സംസ്ഥാനത്ത് 5000 സർക്കാർ ഉദ്യോഗസ്ഥർ ബിപിഎൽ കാർഡുകൾ കൈവശം വെച്ചതായി റിപ്പോർട്ട്‌

സംസ്ഥാനത്ത് 5000 സർക്കാർ ഉദ്യോഗസ്ഥർ ബിപിഎൽ കാർഡുകൾ കൈവശം വെച്ചതായി റിപ്പോർട്ട്‌

ബെംഗളൂരു: സംസ്ഥാനത്ത് 5000 സർക്കാർ ഉദ്യോഗസ്ഥർ ബിപിഎൽ കാർഡുകൾ കൈവശം വെച്ചിരിക്കുന്നതായി റിപ്പോർട്ട്‌. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് വകുപ്പ് വ്യക്തമാക്കി.

ബിപിഎൽ കാർഡുള്ള വ്യക്തികളോ കുടുംബങ്ങളോ സർക്കാർ ജോലി ലഭിച്ചതിന് ശേഷം പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തിരുന്നില്ല. റേഷൻ കടകളിൽ നിന്ന് ലഭിച്ച അരിയുടെ വില ഇവരിൽ നിന്ന് പിഴയായി ഈടാക്കാനാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് പദ്ധതിയിടുന്നത്.

ബിപിഎൽ കാർഡുള്ള സർക്കാർ ജീവനക്കാർ ജോലിയിൽ പ്രവേശിച്ചാൽ ഉടൻ തന്നെ കാർഡ് എപിഎൽ വിഭാഗത്തിലേക്ക് മാറ്റേണ്ടതാണ്. ഇല്ലെങ്കിൽ റേഷൻ കടകളിൽ നിന്ന് സംഭരിച്ച അരിയുടെ വിപണി വില പിഴയായി അടക്കേണ്ടി വരും. ഇത് സംബന്ധിച്ച് മുഴുവൻ സർക്കാർ ജീവനക്കാർക്കും നോട്ടീസ് നൽകിയതായി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

TAGS: KARNATAKA | BPL CARDS
SUMMARY: Over 5,000 govt staff with BPL cards, market price of rice to be recovered from them

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *