ഐപിഎൽ താരലേലം; ആദ്യ അണ്‍സോള്‍ഡ് പ്ലെയറായി മലയാളി താരം ദേവദത്ത് പടിക്കല്‍

ഐപിഎൽ താരലേലം; ആദ്യ അണ്‍സോള്‍ഡ് പ്ലെയറായി മലയാളി താരം ദേവദത്ത് പടിക്കല്‍

ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025-ലേക്ക് താരങ്ങളെ കണ്ടെത്താനുള്ള താരലേലത്തിൽ അണ്‍സോള്‍ഡ് പട്ടികയിലേക്ക് ആദ്യപേരുകാരനായി മലയാളി താരം ദേവദത്ത് പടിക്കല്‍. രണ്ട് കോടി അടിസ്ഥാന വിലയിട്ട പടിക്കലിനെ ഏറ്റെടുക്കാന്‍ ടീമുകളിലാരും തയ്യാറായില്ല. നിലവില്‍ പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ അംഗമാണ് ദേവ്ദത്ത്.

ആദ്യ ടെസ്റ്റില്‍ മോശം പ്രകടനമായിരുന്നു. ആദ്യ ഇന്നിങ്സില്‍ 23 പന്ത് നേരിട്ട പടിക്കല്‍ ഡക്കായി. ഇതോടെ ലോങസ്റ്റ് ഡക്കുകളുടെ പട്ടികയില്‍ നാലാമനായി മാറുകയും ചെയ്തു. രണ്ടാം ഇന്നിങ്സിലാകട്ടെ 71 പന്തുകള്‍ നേരിട്ടിട്ടും 25 റണ്‍സ് മാത്രമാണ് താരത്തിന് സ്വന്തം പേരിലാക്കാനായത്. 2020-ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമില്‍ ഇടം കണ്ടെത്തിയാണ് ദേവദത്ത് തന്റെ ഐപിഎല്‍ കരിയര്‍ ആരംഭിക്കുന്നത്.

ആദ്യ സീസണില്‍ 15 മാച്ചുകളില്‍ നിന്ന് 473 റണ്‍സ് നേടിയ താരം സീസണിലെ എമര്‍ജിങ് പ്ലെയര്‍ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. 2021-ലെ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യ സെഞ്ചുറി സ്വന്തമാക്കി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇതിന്റെ മാറ്റം അടുത്ത സീസണിലെ താരലേലത്തില്‍ പ്രകടമായിരുന്നു. 2022-ലേക്കുള്ള ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് ദേവദത്ത് പടിക്കലിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ഐപിഎല്ലില്‍ ആയിരം റണ്‍സ് തികച്ച ബാറ്റര്‍ 2024-ലെ സീസണിന് മുന്നോടിയായി നടന്ന ലേലത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിലെത്തി. എന്നാല്‍ ലഖ്‌നൗ ടീമില്‍ വേണ്ടത്ര തിളങ്ങാന്‍ താരത്തിനായില്ല. 2024 സീസണില്‍ 38 റണ്‍സ് മാത്രമായിരുന്നു താരം സ്വന്തമാക്കിയത്.

TAGS: SPORTS | IPL
SUMMARY: Devdutt padikal becomes first unsold player in Ipl auction

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *