രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്ന് ആഭ്യന്തര മന്ത്രി

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്ന് ആഭ്യന്തര മന്ത്രി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതിയും നടനുമായ ദർശൻ തോഗുദീപയുടെ ജാമ്യം റദ്ദാക്കാൻ കർണാടക ഹൈക്കോടതിയെ സമീപിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ഹൈക്കോടതി കേസ് പരിഗണിക്കുന്നില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. കൊലപാതകത്തിൽ നടന് നേരിട്ടുള്ള പങ്ക് തെളിയിക്കുന്ന ഫോട്ടോകൾ ഉൾപ്പെടെ കൂടുതൽ സാങ്കേതിക തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേസിൽ കഴിഞ്ഞ ദിവസം ദർശനെതിരെ ബെംഗളൂരു പോലീസ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരുന്നു. 1300 പേജുള്ള അനുബന്ധ കുറ്റപത്രമാണ് പോലീസ് സമർപ്പിച്ചത്. ചിത്രദുർഗയിലെ ഫാർമസിസ്റ്റായ രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജൂൺ 11നാണ് നടൻ അറസ്റ്റിലായത്. കേസിൽ രണ്ടാം പ്രതിയാണ് ദർശൻ. സുഹൃത്തും നടിയുമായ പവിത്ര ഗൗഡയാണ് രണ്ടാം പ്രതി. നിലവിൽ ദർശൻ ജാമ്യത്തിലാണ്.

നടുവേദനയ്ക്ക് ചികിത്സ തേടി ആറാഴ്ചത്തെ ഇടക്കാല ജാമ്യത്തിലാണ് ദർശൻ ഇപ്പോൾ. നട്ടെല്ലിന് ശസ്ത്രക്രിയ നടത്തുന്നതിനായി ഒക്ടോബർ 30ന് നടന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ദർശൻ തൻ്റെ ജാമ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചിട്ടില്ലെന്നും ഇടക്കാല ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സിറ്റി പോലീസ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു.

TAGS: BENGALURU | DARSHAN THOOGUDEEPA
SUMMARY: Will approach Court to cancel bail granted to Darshan, says Parameshwara

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *