നിഖിൽ കുമാരസ്വാമിയുടെ തോൽവിയില്‍ മനംനൊന്ത് ആരാധകൻ ജീവനൊടുക്കാൻ ശ്രമിച്ചു

നിഖിൽ കുമാരസ്വാമിയുടെ തോൽവിയില്‍ മനംനൊന്ത് ആരാധകൻ ജീവനൊടുക്കാൻ ശ്രമിച്ചു

ബെംഗളൂരു : ചന്നപട്ടണ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ ജെ.ഡി.എസ്. സ്ഥാനാർഥിയും നടനുമായ നിഖിൽ കുമാരസ്വാമിയുടെ തോൽവിയിൽ മനംനൊന്ത് ആരാധകൻ ജീവനൊടുക്കാൻ ശ്രമിച്ചു. മാണ്ഡ്യ കുട്‌ലൂർ സ്വദേശിയായ അഭി എന്ന മഞ്ജുനാഥ് ആണ് ആത്മഹത്യക്ക്‌ ശ്രമിച്ചത്. നിഖിലിന് കത്തെഴുതിവെച്ചശേഷം വിഷംകഴിക്കുകയായിരുന്നു.

വിവരമറിഞ്ഞ നിഖിൽ മഞ്ജുനാഥിന്റെ വീട്ടിലെത്തി ആശ്വസിപ്പിച്ചു. ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്ന് അനുഭാവികളോട് നിഖിൽ അഭ്യർഥിച്ചു. സ്വന്തം തിരഞ്ഞെടുപ്പിലെ തോൽവിയേക്കാൾ കൂടുതൽ വേദനിച്ചത് മഞ്ജുനാഥിൻ്റെ ആത്മഹത്യാശ്രമമാണെന്ന് മാധ്യമപ്രവർത്തകരോട്  നിഖിൽ പറഞ്ഞു. ഞങ്ങളുടെ പ്രവർത്തകരും നേതാക്കളും വളരെ പരിശ്രമിച്ചാണ് പാർട്ടി കെട്ടിപ്പടുത്തത്, എന്നാൽ ആരാധന അതിരു കടന്നാൽ അത് അവരവരുടെ കുടുംബങ്ങളെ ഏറെ വേദനിപ്പിക്കുമെന്നും നിഖില്‍  പറഞ്ഞു. തൊഴിൽരഹിതനായ മഞ്ജുനാഥിന് ജോലി ലഭിക്കാൻ സഹായിക്കുമെന്നും നിഖില്‍ പറഞ്ഞു.
<br>
TAGS : NIKHIL KUMARASWAMY
SUMMARY : Nikhil Kumaraswamy’s defeat: Fan tries to commit suicide

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *