ബിഐസി മദ്രസ സർഗ്ഗമേള സമാപിച്ചു
ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ബഷീര്‍ കെ വി സംസാരിക്കുന്നു

ബിഐസി മദ്രസ സർഗ്ഗമേള സമാപിച്ചു

ബെംഗളൂരു: ബെംഗളൂരു ഇസ്ലാഹി സെന്റര്‍ സംഘടിപിച്ച മദ്രസ സര്‍ഗ്ഗ മേള സമാപിച്ചു. ശിവാജി നഗര്‍, ഓകലിപുരം, ഹെഗ്‌ഡെ നഗര്‍ എന്നീ മദ്രസകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ തങ്ങളുടെ കഴിവുകള്‍ മറ്റുരച്ച മേള ജെ.സി നഗറിലെ അസ്ലം പാലസിലാണ് നടന്നത്.

ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ബഷീര്‍ കെ വി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മഹ്‌മൂദ് സി ടി അധ്യക്ഷത വഹിച്ചു. സലഫി മസ്ജിദ് ഖത്തീബും മദ്രസ സദറുമായ നിസാര്‍ സ്വലാഹി സമാപന സെഷന് നേതൃത്വം നല്‍കി.

അറബി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ പ്രസംഗം, പാട്ട്, പ്രബന്ധ രചന, കഥ,കളറിംഗ്, മെമ്മറി ടെസ്റ്റ്, പദപയറ്റ്, പദനിര്‍മ്മാണം തുടങ്ങിയ 14 ഇനങ്ങളില്‍ 150-ലധികം കുട്ടികള്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ക്ക് സമ്മാന വിതരണവും നടത്തി. കഴിഞ്ഞ വര്‍ഷം അഞ്ചാം ക്ലാസ് ഏഴാം ക്ലാസ് പൊതു പരീക്ഷകളില്‍ മികവ് കാഴ്ചവെച്ച കുട്ടികള്‍ക്ക് സമ്മാനങ്ങളും നല്‍കി.

മദ്രസ കമ്മിറ്റി ഭാരവാഹികളായ ജമീശ് കെ ടി, റിയാസ് യൂനുസ്, മുബാറക്ക് ഉസ്താദ്, അമീര്‍ ഉസ്താദ്, സല്‍മാന്‍ സ്വലാഹി എന്നിവര്‍ നേതൃത്വം നല്‍കി. ഫിറോസ് സ്വലാഹി നന്ദി പറഞ്ഞു.

മാര്‍ച്ച് ഒമ്പതിന് നടക്കാനിരിക്കുന്ന ഇഫ്താര്‍ മീറ്റ്, ഡിസംബര്‍ ഒന്നിന് ബിടിഎം പള്ളിയില്‍ നിസാര്‍ സ്വലാഹി നേതൃത്വം നല്‍കി നടക്കുന്ന വിജ്ഞാന വേദിയും ഡിസംബര്‍ എട്ടിന് വൈറ്റ്ഫീല്‍ഡില്‍ ജൗഹര്‍ മുനവ്വര്‍, നിസാര്‍ സ്വലാഹി എന്നിവര്‍ നേതൃത്വം നല്‍കുന്ന ഫോക്കസും ഡിസംബര്‍ 15ന് ശിവാജി നഗര്‍ പള്ളിയില്‍ ത്വല്‍ഹത്ത് സ്വലാഹി നേതൃത്വം നല്‍കി നടക്കുന്ന പ്രതിമാസ വിജ്ഞാന വേദിയും ഇതിന്റെ തുടര്‍ സംഗമങ്ങളായി നടത്തപ്പെടും. മദ്രസയെ പറ്റി കൂടുതല്‍ അറിയാന്‍ 99000 01339 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
<br>
TAGS : RELIGIOUS

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *