നെലമംഗലയിൽ രണ്ട് പുള്ളിപ്പുലികളെ പിടികൂടി

നെലമംഗലയിൽ രണ്ട് പുള്ളിപ്പുലികളെ പിടികൂടി

ബെംഗളൂരു: നെലമംഗലയിൽ രണ്ട് പുള്ളിപ്പുലികളെ വനം വകുപ്പ് പിടികൂടി. കമ്പാലു ഗൊല്ലരഹട്ടി ഗ്രാമത്തിൽ നിന്നാണ് ഏഴുവയസ്സുള്ള ആൺ പുലിയെയും ഒമ്പത് വയസുള്ള പെൺപുലിയെയും പിടികൂടിയത്. നെലമംഗല ശിവഗംഗേ ഹിൽസിനു സമീപം 52 കാരിയെ പുള്ളിപ്പുലി ആക്രമിച്ച് കൊലപ്പെടുത്തിയതിനു പിന്നാലെയാണിത്.

പിടികൂടിയ പുള്ളിപ്പുലികളെ വിദഗ്ധചികിത്സക്ക് ശേഷം ബന്നാർഘട്ട സഫാരി പാർക്കിലേക്ക് കൈമാറും. നവംബർ 17ന് വീടിന് സമീപത്തെ കൃഷിയിടത്തിൽ പുല്ല് വെട്ടുന്നതിനിടെയാണ് 52കാരി കൊല്ലപ്പെട്ടത്. പാതിഭക്ഷിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. പിന്നീട് നടന്ന പരിശോധനയിലാണ് പുലിയുടെ ആക്രമണമാണ് മരണകാരണമെന്ന് വ്യക്തമായത്. തുടർന്ന് പുലിയെ പിടികൂടാനായി വനം വകുപ്പ് കൂടുകളും കെണികളും സ്ഥാപിക്കുകയായിരുന്നു.

TAGS: KARNATAKA | LEOPARD
SUMMARY: Two leopards captured in village near Bengaluru after fatal attack on woman

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *