ധനുഷ് – നയൻതാര തര്‍ക്കം ഹെെക്കോടതിയിലേക്ക്; ഹര്‍ജി നല്‍കി നടൻ

ധനുഷ് – നയൻതാര തര്‍ക്കം ഹെെക്കോടതിയിലേക്ക്; ഹര്‍ജി നല്‍കി നടൻ

ചെന്നൈ: നയന്‍താരയ്ക്കെതിരേ മദ്രാസ് ഹൈക്കോടതിയില്‍ ഹർജി നല്‍കി നടന്‍ ധനുഷ്. നയന്‍താരയുടെ ജീവിതകഥ പറയുന്ന ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയ്ല്‍’ എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍ തമിഴ് ചിത്രമായ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ ചില ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്ന് കാണിച്ചാണ് ഹരജി. നയന്‍താര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ഹരജി.

ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് നയന്‍താര, സംവിധായകനും ഭര്‍ത്താവുമായ വിഘ്നേഷ് ശിവന്‍, അവരുടെ റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ക്കെതിരേ ധനുഷും കെ രാജയുടെ വണ്ടര്‍ബാര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡുമാണ് മദ്രാസ് ഹൈക്കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഡോക്യുമെന്ററിയില്‍ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനെതിരേ ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയന്‍താരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. മൂന്ന് സെക്കന്‍ഡ് വരുന്ന ദൃശ്യത്തിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിലെ അനൗചിത്യം ചോദ്യംചെയ്ത് നയന്‍താര മൂന്നുപേജുള്ള കുറിപ്പ് സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചതോടെ സംഭവം വലിയ വിവാദമായിരുന്നു.

അതേസമയം, ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയ ദൃശ്യം ചിത്രീകരിച്ചത് തന്റെ സ്വകാര്യ ഫോണിലാണെന്ന് നയൻതാര വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിന് ധനുഷിന്റെ അഭിഭാഷകന്റെ മറുപടി ഇങ്ങനെയാണ്: ‘എന്റെ കക്ഷി ഈ സിനിമയുടെ നിർമ്മാതാവാണ്. ഓരോ തുകയും എവിടെയാണ് ചെലവഴിച്ചതെന്ന് അദ്ദേഹത്തിനറിയാം. സിനിമയുടെ പിന്നാമ്ബുറ ചിത്രങ്ങള്‍ ഷൂട്ട് ചെയ്യാൻ എന്റെ കക്ഷി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.’

TAGS : NAYANTHARA | DHANUSH
SUMMARY : Dhanush in High Court against Nayanthara

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *