ആശുപത്രിയിൽ നിന്ന് കടത്തിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി; മൂന്ന് യുവതികൾ പിടിയിൽ

ആശുപത്രിയിൽ നിന്ന് കടത്തിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി; മൂന്ന് യുവതികൾ പിടിയിൽ

ബെംഗളൂരു: നഴ്‌സുമാരെന്ന വ്യാജേന ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി. കലബുര്‍ഗി ജില്ലാ ആശുപത്രിയിലാണ് സംഭവം. കുഞ്ഞിനെ തട്ടികൊണ്ടുപോയ മൂന്ന് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. കലബുര്‍ഗി സ്വദേശികളായ ഉമേറ, ഫാത്തിമ, നസ്രിന്‍ എന്നിവരാണ് പിടിലായത്. സംഘത്തിന് കുട്ടിക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് നഴ്സുമാരുടെ വേഷത്തിലെത്തിയ രണ്ട് സ്ത്രീകൾ കുഞ്ഞിനെ കടത്തിയത്. ചൊവ്വാഴ്ച പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം. ചിഞ്ചോളി സ്വദേശികളായ കസ്തൂരി-രാമകൃഷ്ണ ദമ്പതികളുടെ ആൺകുഞ്ഞിനെയാണ് യുവതികൾ തട്ടിക്കൊണ്ടുപോയത്.

കുഞ്ഞിനെ രക്തപരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് പറ‍ഞ്ഞ് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ചാണ് കുഞ്ഞുമായി ഇവർ റൂമിൽ നിന്നും പുറത്തുകടന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

TAGS: KARNATAKA | ARREST
SUMMARY: Abducted newborn baby found by police, three arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *