സെൻ്റ് ജോസഫ് യൂണിവേഴ്‌സിറ്റിയിൽ സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു; ഗവേഷക വിദ്യാർഥികൾ അടക്കമുള്ളവര്‍ക്ക് പങ്കെടുക്കാന്‍ അവസരം

സെൻ്റ് ജോസഫ് യൂണിവേഴ്‌സിറ്റിയിൽ സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു; ഗവേഷക വിദ്യാർഥികൾ അടക്കമുള്ളവര്‍ക്ക് പങ്കെടുക്കാന്‍ അവസരം

ബെംഗളൂരു: സെൻ്റ് ജോസഫ് യൂണിവേഴ്‌സിറ്റി ഐഎസ്ആർഒ, ഡോ. റെഡ്ഡീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസസ് അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് രണ്ടാഴ്ച നീളുന്ന സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 10 മുതൽ 21 വരെയാണ് പരിപാടികൾ സംഘടിപ്പിക്കുക. സ്‌പേസ് ആൻഡ് ജിയോ സ്പേഷ്യൽ സയൻസസ്, ഡ്രഗ് ഡിസ്‌കവറി ആൻഡ് ഡെവലപ്‌മെൻ്റ് എന്നി വിഷയങ്ങള്‍ ആസ്പദമാക്കിയാണ് ക്യാമ്പ് ഒരുക്കുന്നത്.

മറ്റു സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും, ഫാക്കൽറ്റി അംഗങ്ങൾക്കും ക്യാമ്പില്‍ പങ്കെടുക്കാൻ അവസരമുണ്ട്. 15,000 രൂപയാണ് ഫീസ്. വ്യവസായ മേഖലെയെ കുറിച്ച് ആഴത്തിലുള്ള അറിവും, വീക്ഷണവും നേടുന്നത്തിനും ഈ മേഖലയിൽ വിജയകരമായ ഭാവി കെട്ടിപ്പടുക്കുന്നതിനും  ക്യാമ്പ് സഹായിക്കും. കൂടാതെ നിരവധി തൊഴിൽദാതാക്കളെ പരിചയപ്പെടാനുള്ള അവസരവും ലഭിക്കും. മെയ്‌ 30 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. സ്‌കോളർഷിപ്പുകളും മറ്റ്‌ വിവരങ്ങളും അറിയുന്നതിന് സന്ദർശിക്കുക – https://sju.edu.in/summer-school/

 

[pdf-embedder url=”https://newsbengaluru.com/wp-content/uploads/2024/05/Drug-Discovery-Summer-School.pdf” title=”Drug Discovery Summer School”]

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *