ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വെയിൽ കാർ ബസുമായി കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വെയിൽ കാർ ബസുമായി കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

ബെംഗളൂരു: ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വെയിൽ കാർ കർണാടക ആർടിസി ബസുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. നിയന്ത്രണം വിട്ട കാർ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ശിവാജിനഗർ സ്വദേശികളായ ലിയാഖത് (50), അസ്മ (38), നൂർ (40) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞു ദിവസം രാത്രി രാമനഗര സംഗബസവനദൊഡ്ഡിക്ക് സമീപത്തായിരുന്നു അപകടം. മൈസൂരുവിൽ പരിപാടിയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഇവർ. നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച ശേഷം എതിരേ വന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു. അപകടത്തെത്തുടർന്ന് പാതയിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തിൽ രാമനഗര പോലീസ് കേസെടുത്തു.

<>TAGS: BENGALURU | ACCIDENT
SUMMARY: Tragic Accident On Bangalore-Mysore Expressway Claims Three Lives

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *