വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി നല്‍കി ഹൈക്കോടതി

വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി നല്‍കി ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോര്‍ഡിന്റെ കാലാവധി ഹൈക്കോടതി താല്‍ക്കാലികമായി നീട്ടി. ഡിസംബര്‍ 17നാണ് 12 അംഗ ബോര്‍ഡിന്റെ കാലാവധി അവസാനിക്കുന്നത്. പരമാവധി നാലുമാസമോ അല്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ അംഗങ്ങള്‍ ചുമതലയേല്‍ക്കുന്നത് വരെയോ ആണ് കാലാവധി ദീര്‍ഘിപ്പിച്ച്‌ നല്‍കിയത്.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം. അഞ്ച് വര്‍ഷമാണ് സാധാരണ നിലയില്‍ വഖഫ് ബോര്‍ഡിന്റെ കാലാവധി. എന്നാല്‍ നിലവിലെ ഭരണസമിതി പരിഗണിച്ച കേസുകളില്‍ പലതും ഇതുവരെ തീര്‍പ്പായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ബോര്‍ഡിന്റെ കാലാവധി താല്‍ക്കാലികമായി നീട്ടി ഉത്തരവിട്ടത്.

TAGS : HIGH COURT
SUMMARY : High Court extended the tenure of Waqf Board

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *