ഹേമന്ത് സോറൻ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റു

ഹേമന്ത് സോറൻ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റു

ജാർഖണ്ഡിന്റെ പതിനാലാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ സന്തോഷ് കുമാർ ഗാങ്വർ സത്യ വാചകം ചൊല്ലിക്കൊടുത്തു. റാഞ്ചിയിലെ മൊർഹാബാദി ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. ചടങ്ങിന് സാക്ഷിയാകാൻ രാഹുല്‍ ഗാന്ധി, ശരദ് പവാർ, മമത ബാനർജി തുടങ്ങി ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കള്‍ എത്തിച്ചേർന്നിരുന്നു.

ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറൻ നാലാം തവണയാണ്‌ മുഖ്യമന്ത്രിയാകുന്നത്. 2024 നിയമസഭാ തിരഞ്ഞെടുപ്പില്‍ 39,791 വോട്ടുകള്‍ക്ക് ബിജെപിയുടെ ഗാംലിയാല്‍ ഹെംബ്രോമിനെ പരാജയപ്പെടുത്തിയാണ് സോറൻ ബർഹൈത്ത് സീറ്റ് നിലനിർത്തിയത്‌. 81 അംഗ നിയമസഭയില്‍ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തിന്‌ 56 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് 24 സീറ്റുകളാണ്‌ ലഭിച്ചു.

TAGS : HEMANT SORAN | JHARKHAND
SUMMARY : Hemant Soran took office as the Chief Minister of Jharkhand

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *