ലൈംഗികാതിക്രമം നടന്നതായി പരാതി; കർണാടക കോൺഗ്രസ് നേതാവിനെതിരെ കേസ്

ലൈംഗികാതിക്രമം നടന്നതായി പരാതി; കർണാടക കോൺഗ്രസ് നേതാവിനെതിരെ കേസ്

ബെംഗളൂരു: ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കർണാടക കോൺഗ്രസ് നേതാവ് ഗുരപ്പ നായിഡുവിനെതിരെ കേസെടുത്തു. ബെംഗളൂരു സ്വദേശിനിയായ അധ്യാപിക നൽകിയ പരാതിയിലാണ് നടപടി.

ബിജിഎസ് ബ്ലൂംഫീൽഡ് സ്കൂളിലാണ് പരാതിക്കാരി ജോലി ചെയ്യുന്നത്. ഇതേ സ്കൂളിന്റെ ചെയർമാൻ കൂടിയാണ് നായിഡു. 2021 മാർച്ച് 1 മുതൽ 2023 ഓഗസ്റ്റ് 15 വരെയാണ് കുറ്റകൃത്യം നടന്നതെന്നും പലതവണ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായും യുവതി പരാതിയിൽ പറഞ്ഞു.

എന്നാൽ, ആരോപണം തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും ഗുരപ്പ നായിഡു പറഞ്ഞു. സംഭവത്തിൽ ചന്നമ്മനക്കെരെ അച്ചുകാട്ടെ പോലീസാണ് കേസെടുത്തത്.

 

TAGS: BENGALURU | BOOKED
SUMMARY: Molestation case registered against Karnataka Cong general secretary Gurappa Naidu

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *