മുനമ്പം വഖഫ് ഭൂമി പ്രശ്നം: ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് വിജ്ഞാപനം ഇറങ്ങി

മുനമ്പം വഖഫ് ഭൂമി പ്രശ്നം: ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് വിജ്ഞാപനം ഇറങ്ങി

തിരുവനന്തപുരം: മുനമ്പത്തെ വഖഫ് ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് സ‍ർ‌ക്കാ‍ർ ഉത്തരവ്. റിട്ടയേ‍ർഡ് ഹൈക്കോടതി ജഡ്‍ജി സി എൻ രാമചന്ദ്രൻ നായരെയാണ് അന്വേഷണ കമ്മീഷനായി നിയമിച്ചിരിക്കുന്നത്.

പഴയ തിരുവിതാംകൂ‍ർ സംസ്ഥാനത്തിലെ അന്നത്തെ വടക്കേക്കര വില്ലേജിലെ പഴയ സർവേ നമ്പർ 18/1ൽ ഉൾപ്പെട്ട വസ്തുവിൻ്റെ കിടപ്പ്, സ്വഭാവം വ്യാപ്തി എന്നിവ തിരിച്ചറിയുക. പ്രസ്തുത ഭൂമിയിലെ ശരിയായ താമസക്കാരുടെ അവകാശങ്ങളും താൽപ്പര്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്ന് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുകയും ഇക്കാര്യത്തിൽ സ‍ർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശുപാ‍ർശ ചെയ്യുകയും ചെയ്യുക എന്നതാണ് ജുഡീഷ്യൽ കമ്മീഷൻ്റെ പരി​ഗണനാ വിഷയങ്ങൾ.

തീരുമാനം സ്വാഗതം ചെയ്യുന്നതായും റിലേ നിരാഹാര സമരം തുടരുമെന്നും ജുഡീഷ്യല്‍ കമ്മിഷനുമായി സഹകരിക്കുമെന്നും മുനമ്പം സംരക്ഷണസമിതി അറിയിച്ചു. പരിഗണനാ വിഷയങ്ങള്‍ ഒറ്റനോട്ടത്തില്‍ സ്വാഗതാര്‍ഹമാണെന്നും വിശദമായി പരിശോധിച്ചുവരികയാണെന്നും കണ്‍വീനര്‍ ജോസഫ് ബെന്നി വ്യക്തമാക്കി. മുനമ്പം ഭൂമി പ്രശ്നത്തിൽ സമരക്കാരുമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോ​ഗത്തിലാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനിച്ചത്.

<BR>
TAGS : MUNAMBAM ISSUE
SUMMARY : Munambam Waqf land issue: Notification issued appointing judicial commission

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *