പരസ്‌പര സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല; സുപ്രീം കോടതി

പരസ്‌പര സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല; സുപ്രീം കോടതി

ന്യൂഡൽഹി: ഉഭയസമ്മതത്തോടെ നടന്ന ലൈംഗിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. ദീർഘകാലം ബന്ധം തുടരുകയും ബന്ധം വഷളാകുമ്പോൾ ബലാത്സംഗ കേസ് നൽകുകയും ചെയ്യുന്നത് ദുഃഖകരമാണെന്ന് കോടതി നിരീക്ഷിച്ചു. മുംബൈയിലെ ഖാർഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ എഫ് ഐ ആർ റദ്ദാക്കിയാണ് കോടതി നടപടി. ജസ്റ്റിസുമാരായ ബിവി നാഗരത്‌ന, എൻ കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

മഹേഷ് ദാമു ഖരെ എന്നയാള്‍ക്കെതിരെ വനിത എസ് ജാദവ് നല്‍കിയ കേസാണ് സുപ്രീംകോടതി റദ്ദാക്കിയത്. വിവാഹ വാഗ്ദാനം നൽകി ഖാരെ തന്നെ ഉപയോഗിച്ചു എന്നായിരുന്നു വനിതയുടെ ആരോപണം. എന്നാൽ, കപട വിവാഹ വാഗ്ദാനം നല്‍കിയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെങ്കില്‍ അതില്‍ പരാതി നല്‍കേണ്ടത് ബന്ധം തകരുമ്പോളല്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

2008 മുതൽ തുടങ്ങിയ ഈ ബന്ധത്തിൽ വനിത എസ് ജാദവ് പിന്നീട് ബലാത്സംഗ പരാതിയുമായി എത്തിയത് 2017ലാണ്. ഖാരെയുടെ ഭാര്യ വനിതയ്ക്കെതിരെ തട്ടിക്കൊണ്ടുപോകൽ കേസ് നൽകിയ സാഹചര്യത്തിലായിരുന്നു ഈ പരാതി.
<BR>
TAGS : SUPREME COURT
SUMMARY : Consensual extramarital sex cannot be considered rape: Supreme Court

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *