തുരഹള്ളി വനത്തിന് സമീപം പുള്ളിപ്പുലി ഭീതി; ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്

തുരഹള്ളി വനത്തിന് സമീപം പുള്ളിപ്പുലി ഭീതി; ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും പുള്ളിപ്പുലി ഭീതി. ബനശങ്കരിയിൽ തുരഹള്ളി വനാതിർത്തിയിലാണ് പുലിയെ പ്രദേശവാസികൾ കണ്ടത്. ഇതോടെ വനത്തിന് സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശോഭ ഫോറസ്റ്റ് വ്യൂ അപ്പാർട്ട്‌മെൻ്റിന് സമീപമുള്ള പാറയിൽ പുള്ളിപ്പുലി കിടക്കുന്നതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചിത്രത്തിന്റെ ആധികാരികത പരിശോധിച്ചുവരികയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് നെലമംഗലയ്ക്ക് സമീപം രണ്ട് പുള്ളിപ്പുലികളെ വനം വകുപ്പ് പിടികൂടിയത്. സെപ്റ്റംബറിൽ ഇലക്‌ട്രോണിക് സിറ്റിയിൽ ടോൾ പ്ലാസയ്ക്ക് സമീപവും പുള്ളിപ്പുലിയെ കണ്ടിരുന്നു. എന്നാൽ ദിവസങ്ങളോളം തിരച്ചിൽ നടത്തിയിട്ടും പുലിയെ പിടികൂടാനായിരുന്നില്ല. തുരഹള്ളിക്ക് സമീപം കണ്ടെത്തിയ പുലിയെ പിടികൂടാനായി കെണികൾ സ്ഥാപിച്ചിട്ടുണ്ട്. രാത്രിസമയങ്ങളിൽ ഇതുവഴിയുള്ള അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്ന് ബെംഗളൂരു റൂറൽ ഡിസിഎഫ് സറീന ചിക്കലിഗർ ജനങ്ങളോട് നിർദേശിച്ചു.

TAGS: BENGALURU | LEOPARD
SUMMARY: Leopard spotted near Turahalli forest in Bengaluru

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *