ബെംഗളൂരുവിലെ വ്‌ളോഗറുടെ കൊലപാതകം; മലയാളിയായ പ്രതി ആരവ് പിടിയില്‍

ബെംഗളൂരുവിലെ വ്‌ളോഗറുടെ കൊലപാതകം; മലയാളിയായ പ്രതി ആരവ് പിടിയില്‍

ബെംഗളൂരു: അസം സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ അപ്പാർട്ട്‌മെന്റില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ മലയാളി യുവാവ് പിടിയില്‍. അസം സ്വദേശിനിയും വ്‌ളോഗറുമായ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ കണ്ണൂർ സ്വദേശി ആരവ് ഹനോയിയാണ് പിടിയിലായത്.

ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാർട്ട്‌മെന്റിലാണ് ഇയാള്‍ കൊലപാതകം നടത്തിയത്. ആറ് മാസമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. മായ ഇക്കാര്യം തന്റെ സഹോദരിയോടും പറഞ്ഞിരുന്നു. ആരവുമായി മായ മണിക്കൂറുകളോളം കോള്‍ ചെയ്യുകയും ചാറ്റ് ചെയ്യുകയും ചെയ്തിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ തമ്മില്‍ തർക്കങ്ങളുണ്ടായിരുന്നതായും ചാറ്റുകളില്‍ നിന്ന് വ്യക്തമാണ്

കർണാടക പോലീസ് ഉത്തരേന്ത്യയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. രാത്രിയോടെ ആരവിനെ ബെംഗളൂരുവില്‍ എത്തിക്കും. പരസ്പരമുള്ള അഭിപ്രായ ഭിന്നതയാകാം കൊലപാതകത്തില്‍ എത്തിയതെന്നാണ് പോലീസിന്റെ നിഗമനം.

TAGS : BENGALURU
SUMMARY : Murder of vlogger in Bengaluru; Aarav, a Malayali suspect, is in custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *