ബെംഗളൂരു : സി.പി.എം. ബെംഗളൂരു സൗത്ത് ജില്ലയുടെ 24- മത് സമ്മേളനം ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ ബേഗൂർ ആർ.എൻ. ഗോൾഡ് പാലസിൽ നടക്കും. മുൻ കേരള ആരോഗ്യവകുപ്പുമന്ത്രി കെ.കെ. ഷൈലജ എം.എൽ.എ. പങ്കെടുക്കും. സി.പിഎം കേന്ദ്ര കമ്മിറ്റി അംഗം കെ. എൻ. ഉമേഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ മീനാക്ഷി സുന്ദരം, പ്രകാശ് കെ എന്നിവർ സംസാരിക്കും.
<br>
TAGS : CPM

