യാത്രസമയം കുറയ്ക്കുക ലക്ഷ്യം; ബെംഗളൂരു വിമാനത്താവളത്തിലേക്ക് തുരങ്കപാത നിർമിക്കും

യാത്രസമയം കുറയ്ക്കുക ലക്ഷ്യം; ബെംഗളൂരു വിമാനത്താവളത്തിലേക്ക് തുരങ്കപാത നിർമിക്കും

ബെംഗളൂരു: ബെംഗളൂരുവിൻ്റെ കിഴക്കൻ മേഖലയിൽനിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാസമയം കുറയ്ക്കാൻ പുതിയ പദ്ധതി. വിമാനത്താവളത്തിൻ്റെ നടത്തിപ്പുകാരായ ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഇഎൽ) നഗരത്തിന്റെ കിഴക്കൻ മേഖലയെയും വിമാനത്താവളത്തെയും ബന്ധിപ്പിക്കാൻ പതിയ തുരങ്കപാത (ഈസ്റ്റേൺ കൺക്ടിവിറ്റി ടണൽ) നിർമിക്കാൻ പദ്ധതിയിടുന്നുണ്ട്.

ബിഐഎഎൽ നടത്തുന്ന 16,500 കോടി രൂപയുടെ അടിസ്ഥാനവികസന പദ്ധതിയിൽ ഉൾപ്പെടുന്നതാണ് തുരങ്കപാത. വ്യോമയാന മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ച മുൻനിർത്തിയാണ് അടിസ്ഥാനവികസന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. മഹാദേവപുര, സർജാപുർ, വൈറ്റ്ഫീൽഡ് തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കുന്ന തുരങ്കപാതയാണ് ആലോചനയിലുള്ളത്. പാതയിലെ തുരങ്കത്തിൻ്റെ നീളം 2.5 കിലോമീറ്റർ ആണ് കണക്കാക്കുന്നത്. നാലുവരി പാതയാണിത്. പദ്ധതി സംബന്ധിച്ച ശുപാർശ ബിഐഎഎൽ അധികൃതർ സംസ്ഥാന സർക്കാരിന് സമർപ്പിച്ചു.

TAGS: BENGALURU | AIRPORT
SUMMARY: Bengaluru airport to get Eastern Connectivity Tunnel, cutting travel time

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *