വിദ്യാർഥിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് മർദിച്ചു; ഒമ്പത് പേർക്കെതിരെ കേസ്

വിദ്യാർഥിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് മർദിച്ചു; ഒമ്പത് പേർക്കെതിരെ കേസ്

ബെംഗളൂരു: റാഗിംഗിന്റെ പേരിൽ ജൂനിയർ വിദ്യാർഥിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് മർദിച്ച ഒമ്പത് സീനിയർ വിദ്യാർഥികൾക്കെതിരെ കേസെടുത്തു. മംഗളൂരു മുക്കയിലെ സ്വകാര്യ കോളേജിലാണ് സംഭവം. ഒന്നാം വർഷ ക്ലിനിക്കൽ സൈക്കോളജി വിദ്യാർഥി ആണ് റാഗിംഗിന് ഇരയായത്.

കഴിഞ്ഞ ദിവസം വിദ്യാർഥിയോട് മുറിയിലേക്ക് ഒറ്റക്ക് വരാൻ സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മുറിയിലേക്ക് പോയ സിദായത്തിനെ ഇവർ പൂട്ടിയിട്ടു. തുടർന്ന് മുറിക്കുള്ളിൽ നിന്ന് ഉച്ചത്തിൽ പാടാനും നൃത്തം ചെയ്യാനും ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യം മാനേജ്മെന്റിൽ അറിയിക്കുമെന്ന് പറഞ്ഞതോടെ ഒമ്പത് പേരും ചേർന്ന് വിദ്യാർഥിയെ ക്രൂരമായി മർദിക്കുകയായിരുന്നു.

ഷിബിൻ, അസിം, ആദം, ഫഹദ്, അതുൽ, ദിലീപ്, അബ്ബൽ, അമൽ കൃഷ്ണ, സാജിദ് എന്നിവർക്കെതിരെ സൂറത്ത്കൽ പോലീസ് കേസെടുത്തു. ഇവരിൽ ചിലർ മലയാളികളാണെന്നാണ് വിവരം. പരുക്കേറ്റ വിദ്യാർഥിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളായ ഒമ്പത് വിദ്യാർഥികളെയും കോളേജ് അധികൃതർ ഡീബാർ ചെയ്തു.

TAGS: BENGALURU | RAGGING
SUMMARY: Nine senior students booked for ragging junior students

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *