തെരുവോരങ്ങളിൽ അന്തി ഉറങ്ങുന്നവർക്ക് സ്നേഹ പുതപ്പുമായ് ബി.എം.എഫ്

തെരുവോരങ്ങളിൽ അന്തി ഉറങ്ങുന്നവർക്ക് സ്നേഹ പുതപ്പുമായ് ബി.എം.എഫ്

ബെംഗളൂരു: തെരുവിൽ അന്തിയുറങ്ങുന്ന നിരാലംബരായവർക്ക് ബാംഗ്ലൂർ മലയാളി ഫ്രണ്ട്സിന്‍റെ (ബി.എം.എഫ്) നേതൃത്വത്തിൽ പുതപ്പുകൾ വിതരണം ചെയ്തു. സാംസ്കാരിക, സാമൂഹിക, കാരുണ്യ പ്രവർത്തനരംഗത്ത് 2013 മുതൽ പ്രവർത്തിക്കുന്ന ബി.എം.എഫ് ഇത് ഒമ്പതാം തവണയാണ് പുതപ്പുകൾ വിതരണം ചെയ്യുന്നത്. ബെംഗളൂരു സിറ്റി മാർക്കറ്റ്, കലാസിപാളയം, മജസ്റ്റിക് ഭാഗങ്ങളിലായി കടത്തിണ്ണകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്നവരെ കണ്ടെത്തി പുതപ്പുകൾ കൈമാറി.

സുമോജ് മാത്യു, അജിത്ത് വിനയ്, സൈഫുദ്ദീൻ, സുമേഷ് , ഗിരീഷ്, റിനാസ്, ആദി, ബെന്നറ്റ്, അലി, മഹറൂഫ്, ഹരി, റോബർട്ട്, നാരായണൻ, പൂജ, ലിൻസ, നവ്യ, ബെൻസൺ, ജോബിൻ എന്നിവർ നേതൃത്വം നൽകി.

ബെംഗളൂരുവിലെ മറ്റുള്ള പ്രദേശങ്ങളിൽ രണ്ടാംഘട്ട വിതരണം സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9986894664 എന്ന നമ്പറിൽ ബന്ധപ്പെടണം.
<BR>
TAGS : BMF | RELIEF WORKS

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *