നവജാതശിശുവിന്റെ മൃതദേഹം ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്ത നിലയിൽ കണ്ടെത്തി

നവജാതശിശുവിന്റെ മൃതദേഹം ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: നവജാത ശിശുവിന്റെ മൃതദേഹം ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്ത നിലയിൽ കണ്ടെത്തി. രാമനഗര ദയാനന്ദ സാഗര്‍ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലുള്ള ശുചിമുറിയിലാണ് മൃതദേഹം ഫ്‌ളഷ് ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശുചിമുറിയിൽ വെള്ളം കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്.

തുണിയോ മറ്റെന്തെങ്കിലും വസ്തുക്കളോ തടഞ്ഞതാകാം കാരണമെന്നായിരുന്നു ആശുപത്രി ജീവനക്കാരുടെ പ്രാഥമിക നിഗമനം. തുടര്‍ന്ന് ബ്ലോക്ക് തടയാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഒന്നോ രണ്ടോ ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ആശുപത്രിയുടെ ഭാഗമാണെങ്കിലും ശുചിമുറി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് ആശുപത്രിയിലെ സിസിടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

TAGS: KARNATAKA | DEATH
SUMMARY: Newborn baby dead body found inside toilet

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *